എൽനിനോ വില്ലനാകും; മത്തിക്ക് ഇനി പൊന്നുവില നൽകേണ്ടി വരും


‌‌ഷീബ വിജയൻ

കൊച്ചി: സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം കാരണം അടുത്ത വർഷം സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്ന് സിഎംഎഫ്ആർഐ. രാജ്യത്ത് സമുദ്ര മൽസ്യങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്നും സിഎംഎഫ്ആർഐ പഠനത്തിൽ പറയുന്നു. ഇതോടെ അടുത്തവർഷം മത്തിക്ക് വലിയ വില നൽകേണ്ടിവരും. ഒക്ടോബർ നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്ന് കരുതുന്ന എൽ നിനോയുടെ പ്രത്യാഘാതം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ മേയ് മാസങ്ങളിൽ പ്രകടമാകുമെന്നാണ് കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നൽകുന്നത്. പ്രവചിക്കപ്പെട്ടതുപോലെ എൽ നിനോ സംഭവിക്കുകയാണെങ്കിൽ മത്തി ലഭ്യതയിൽ വൻ കുറവുണ്ടാകാൻ സാധ്യതയുണ്ട്. കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറിയ ഉപരിതല മൽസ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇതേതുടർന്ന് രാജ്യത്താകെ സമുദ്രമൽസ്യ ലഭ്യതയിൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലെ പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മൽസ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കുമെന്നും സിഎംഎഫ്ആർഐ പഠനം പറയുന്നു.

article-image

dsffgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed