അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കിടെ മശ്ഹദിൽ യു.എസ് ആക്രമണം; റെയിൽവേ ഗതാഗതം റദ്ദാക്കി


ഷീബ വിജയൻ

തെഹ്റാൻ: യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കായി രാജ്യം ഒരുങ്ങുന്നതിനിടെ ഇറാഖ് അതിർത്തിക്കടുത്തുള്ള തെഹ്‌റാൻ-മശ്‌ഹദ് റെയിൽവേ ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചു. ഖാംനഈയുടെ അന്ത്യവിശ്രമ ചടങ്ങുകൾ നടക്കേണ്ട പുണ്യനഗരമായ മശ്ഹദിലേക്കുള്ള പ്രധാന റെയിൽവേ പാതയിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇതേത്തുടർന്നാണ് ട്രെയിൻ സർവീസുകൾ താൽക്കാലികമായി റദ്ദാക്കേണ്ടി വന്നതെന്ന് ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. തകർന്ന പാതകൾ നന്നാക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും യാത്രക്കാർക്കായി ബദൽ റോഡ് മാർഗ്ഗങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

2026 ഫെബ്രുവരി 28-നാണ് മൂന്നര പതിറ്റാണ്ടിലധികം ഇറാനെ നയിച്ച അലി ഖാംനഈയും കുടുംബവും വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഖാംനഈയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖാംനഈ പുതിയ നേതാവായി ചുമതലയേറ്റു. ഫെബ്രുവരി മുതൽ തുടരുന്ന ഈ സൈനിക സംഘർഷങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ തിരിച്ചടി നൽകിയതായും റിപ്പോർട്ടുകളുണ്ട്. കർബലയിലെ ചടങ്ങുകൾക്ക് ശേഷം ഇറാഖിൽ നിന്നും വിലാപയാത്രയായി ഇറാനിലെത്തിച്ച ഖാംനഈയുടെ ഭൗതികദേഹം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാടായ മശ്ഹദിൽ ഖബറടക്കും.

article-image

ewerwerwd

You might also like

  • Lulu Exchange
  • Straight Forward

Most Viewed