ക്ലാസ്സമയത്ത് മുഖ്യമന്ത്രിവിജയിന്റെ പ്രസംഗം പ്രദർശിപ്പിച്ചു : തമിഴ്നാട്ടിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ


‌‌ഷീബ വിജയൻ

കരൂർ: സ്കൂളിലെ ക്ലാസ് സമയത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത പരിപാടിയുടെ തത്സമയ സംപ്രേഷണം വിദ്യാർത്ഥികളെ കാണിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. കരൂർ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ പ്രധാനാധ്യാപിക എസ്. മല്ലികയെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. സ്കൂളിലെ പ്രൊജക്ടറിൽ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രസംഗം കാണുന്ന ദൃശ്ങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ അന്വേഷണത്തിന് ഉത്തരവിട്ടതായും, പ്രധാനാധ്യാപികയുടെ ഏകപക്ഷീയമായ തീരുമാനപ്രകാരമാണ് ഇത് നടന്നതെന്നും സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയത്തിനുള്ള വേദികളല്ല. അവ അറിവ് പകരുന്ന കേന്ദ്രങ്ങളാണ്. സ്കൂളുകളിൽ രാഷ്ട്രീയം അനുവദിക്കില്ല എന്ന് മന്ത്രി വ്യക്തമാക്കി.
ഡ്യൂട്ടിയിലുണ്ടായ ഗുരുതരമായ വീഴ്ചയും സർക്കാർ സർക്കുലർ ലംഘിച്ചതുമാണ് സസ്പെൻഷന് കാരണമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചിരിക്കുന്നത്. സർക്കാർ ഔദ്യോഗിക പരിപാടികൾ ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുടെയോ സ്വകാര്യ സംഘടനകളുടെയോ പരിപാടികൾ സ്കൂൾ ക്യാമ്പസിൽ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകി.

article-image

adsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed