പുകവലി ശീലം മെഡിക്ലെയിം നിരസിക്കാൻ കാരണമല്ല; ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ഷീബ വിജയൻ
പുകവലി ശീലം ഉണ്ടായിരുന്നു എന്ന കാരണത്താൽ മെഡിക്ലെയിം നിരസിക്കാൻ സാധിക്കില്ലെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. ശാസ്ത്രീയമായ തെളിവുകളില്ലാതെ കേവലം അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനികൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, മൂവാറ്റുപുഴ സ്വദേശിനി ഷൈബി ജോസിന്റെ പരാതിയിൽ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു. മരണപ്പെട്ട പിതാവ് ജോസ് മത്തായിയുടെ ചികിത്സയ്ക്കായി മെഡിസെപ്പ് പദ്ധതി പ്രകാരം സമർപ്പിച്ച ക്ലെയിം ആണ് പുകവലി കാരണം ചൂണ്ടിക്കാട്ടി കമ്പനി തള്ളിയത്. എന്നാൽ പുകവലി മൂലമാണ് രോഗം ഉണ്ടായതെന്ന് തെളിയിക്കേണ്ട ബാധ്യത കമ്പനിക്കാണെന്ന് വ്യക്തമാക്കിയ കോടതി, മൂന്ന് ലക്ഷം രൂപ ക്ലെയിം തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടു.
adssaas

