അയത്തുള്ള അലി ഖമനയ്‌യുടെ തകർന്ന വസതിയുടെ ദൃശ്യങ്ങൾ ഇറാൻ ആദ്യമായി പുറത്തുവിട്ടു
ഷീബ വിജയൻ
ടെഹ്റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്‌യുടെ തകർന്ന ഔദ്യോഗിക വസതിയുടെ ദൃശ്യങ്ങൾ ഇറാൻ ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ടു. ടെഹ്റാനിലെ അതീവ സുരക്ഷിതമായ ഭരണകൂട സമുച്ചയത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം ആദ്യമായാണ് കെട്ടിടാവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറംലോകത്തെ കാണിക്കുന്നത്. ഖമനയ്‌യുടെ സംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ചാണ് ഇറാൻ ഈ ദൃശ്യങ്ങൾ റിലീസ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാനെ നടുക്കിയ ശക്തമായ വ്യോമാക്രമണത്തിൽ പരമോന്നത നേതാവിന്റെ വസതി തകരുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തത്. സമുച്ചയത്തിനുള്ളിലെ പ്രധാന പ്രാർത്ഥനാ ഹാളായ 'ഇമാം ഖൊമേനി ഹുസൈനിയ' പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിന് ശേഷം ഉപഗ്രഹ ചിത്രങ്ങൾ വഴി ഖമനയ്‌യുടെ വസതി തകർന്നത് പുറംലോകം അറിഞ്ഞിരുന്നുവെങ്കിലും വസതിക്കുള്ളിൽ നിന്നുള്ള ഔദ്യോഗിക ദൃശ്യങ്ങൾ ഇറാൻ പുറത്തുവിടുന്നത് ഇതാദ്യമായാണ്. ഫെബ്രുവരിയിൽ നടന്ന ഈ ഭീകരമായ ആക്രമണത്തിൽ ഖമനയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
xaasasasassa

