തോൽവിക്ക് കാരണം പിണറായിയുടെ ധാർഷ്ട്യം; 46 വയസ്സായിട്ടും റഹീം ഡിവൈഎഫ്ഐയിൽ; കോട്ടയം സമ്മേളനത്തിൽ രൂക്ഷവിമർശനം
ഷീബ വിജയൻ
ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സിപിഎം നേതൃത്വത്തിനും പിണറായി വിജയനുമെതിരെ രൂക്ഷമായ വിമർശനം ഉയർന്നു. പിണറായിയുടെ ധാർഷ്ട്യവും മൈക്ക് വിവാദം, 'വീട്ടിൽപ്പോയി ചോദിക്ക്' തുടങ്ങിയ പരാമർശങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്ന് പ്രതിനിധികൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിലല്ല സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നതെന്നും, കണ്ണൂരിലെ പാർട്ടി കോട്ടകളിൽ പോലും പരാജയം നേരിടാൻ നേതൃത്വത്തിന്റെ വീഴ്ച കാരണമായെന്നും വിമർശനമുയർന്നു. കൂടാതെ, 35 വയസ്സായ പ്രാദേശിക ഭാരവാഹികളെ മാറ്റാൻ തിടുക്കം കൂട്ടുമ്പോൾ 46 വയസ്സായിട്ടും എ.എ. റഹീം ഡിവൈഎഫ്ഐയിൽ തുടരുന്നത് ശരിയല്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
dewdsaedswa

