കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുമരണം


‌‌ഷീബ വിജയൻ

കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിൽ ഇടിച്ച് നാല് പേർ മരിച്ചു. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അലവില്‍ സ്വദേശിയും നാലുപേര്‍ ബംഗളൂരു സ്വദേശികളുമാണെന്നാണ് വിവരം. അലവില്‍ സ്വദേശി ഷാന്‍ സുഹൃത്തുക്കളോടൊപ്പം വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്നു വരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഒരാള്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

article-image

fggffgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed