അനസ്തേഷ്യ നൽകിയതിൽ വീഴ്ച, കണ്ണൂരിൽ ചികിത്സയിലായിരുന്ന ഒരുവയസുകാരൻ മരിച്ചു


‌‌ഷീബ വിജയൻ

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ പിഴവിനെ തുടർന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. എരമം സ്വദേശികളായ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. സൂരജ് വിജിഷ ദമ്പതികളുടെ ഏകമകനാണ് ദേവാൻഷ്. ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് കുടുംബം ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അനസ്തേഷ്യ നൽകിയതോടെയാണ് കുട്ടി ഗുരുതരാവസ്ഥയിലായത്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ വേണ്ടിയാണ് കുട്ടിക്ക് അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടുംബം പരാതി നൽകിയതിന് പിന്നാലെ അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു.

article-image

adsdsadsaq

You might also like

  • Lulu Exchange
  • Straight Forward

Most Viewed