അഫ്ഗാൻ വനിതകൾക്കായി ശബ്ദമുയർത്തി മിസ് യൂണിവേഴ്സ് ഫാത്തിമ ബോഷ്; താലിബാൻ നിലപാടുകൾക്കെതിരെ വിമർശനം


ഷീബ വിജയൻ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. താലിബാൻ ഭരണത്തിൻ കീഴിൽ കടുത്ത അവകാശലംഘനങ്ങൾ നേരിടുന്ന അഫ്ഗാൻ സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് മിസ് യൂണിവേഴ്സ് ഫാത്തിമ ബോഷ് രംഗത്തെത്തി. നിലവിലെ സാഹചര്യത്തിൽ സ്വന്തം അവകാശങ്ങൾക്കായി സംസാരിക്കാൻ പോലും സാധിക്കാത്ത അഫ്ഗാൻ വനിതകളുടെ ദുരവസ്ഥ ലോകശ്രദ്ധയിൽ കൊണ്ടുവരുമെന്നും അവർക്കായി അന്താരാഷ്ട്ര വേദികളിൽ ശക്തമായി നിലകൊള്ളുമെന്നും ഫാത്തിമ പ്രഖ്യാപിച്ചു. മെക്സിക്കൻ സ്വദേശിനിയായ ഫാത്തിമ ബോഷ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിലെ താലിബാൻ ഭരണകൂടം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുകയും അവരെ കടുത്ത പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്നതായി അവർ ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസം, ജോലി എന്നിവയ്ക്കുള്ള അവകാശങ്ങൾ നിഷേധിച്ചതിന് പുറമെ, പൊതുസ്ഥലങ്ങളിൽ സംസാരിക്കുന്നതിന് പോലും സ്ത്രീകൾക്ക് കടുത്ത വിലക്കുകളാണുള്ളത്. അഫ്ഗാനിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ കേവലം ഒരു പ്രാദേശിക വിഷയമായി കാണാതെ, മനുഷ്യരാശി നേരിടുന്ന വലിയൊരു പ്രതിസന്ധിയായി കണ്ട് അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു. സൗന്ദര്യമത്സരങ്ങൾ വെറും ബാഹ്യസൗന്ദര്യ പ്രകടനവേദികളല്ലെന്നും, വലിയ മാറ്റങ്ങൾക്കും ആഗോളസമൂഹത്തെ നന്മയിലേക്ക് നയിക്കാനുമുള്ള വേദികളാണെന്ന് വിശ്വസിക്കുന്നതായും, മിസ് യൂണിവേഴ്സ് പദവിയിലൂടെ ലഭിച്ച ആഗോളവേദിയെ പാർശ്വവത്കരിക്കപ്പെട്ടവർക്കായി വിനിയോഗിക്കുമെന്നും ഫാത്തിമ ബോഷ് വ്യക്തമാക്കി.

article-image

asadsasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed