'കോക്രോച്ച് ജനത പാർട്ടി' ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചു
ഷീബ വിജയൻ
ഹാക്ക് ചെയ്യപ്പെടുകയും കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ പൂട്ടിക്കുകയും ചെയ്ത 'കോക്രോച്ച് ജനത പാർട്ടി'യുടെ (സി.ജെ.പി) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു. നിലവിൽ 22.4 മില്യൺ ഫോളോവേഴ്‌സ് ഈ അക്കൗണ്ടിനുണ്ട്. തൊഴിലില്ലായ്മയും നീറ്റ് പരീക്ഷാ ക്രമക്കേടും ഉയർത്തി യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഡിജിറ്റൽ കൂട്ടായ്മയാണിത്. ഭീഷണികൾക്ക് വഴങ്ങാതെ യുവാക്കളുടെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്ന് ദിപ്കെ വ്യക്തമാക്കി.
assadasds

