യുദ്ധത്തിന് പിന്നാലെ നിയമപോരാട്ടം കടുപ്പിച്ച് ഇറാൻ; യു.എസ് 29,000 കോടി ഡോളർ നൽകണമെന്ന് ഉത്തരവ്


ഷീബ വിജയൻ

വാഷിങ്ടൺ: അമേരിക്ക ഇറാന് 29,000 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഇറാനിലെ ആഭ്യന്തര കോടതികൾ ഉത്തരവിട്ടു. പതിറ്റാണ്ടുകളായി ഇറാനെതിരെ അമേരിക്ക സ്വീകരിച്ചുവരുന്ന നടപടികളുമായി ബന്ധപ്പെട്ടാണ് പുതിയ ഉത്തരവെന്ന് ഇറാൻ നീതിന്യായ വകുപ്പിന്റെ അഭിഭാഷക കേന്ദ്രം മേധാവി ഹസൻ അബ്ദോലിയാൻപൂർ അറിയിച്ചു. ഇറാന്റെ ഔദ്യോഗിക ടെലിവിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ ആക്രമണങ്ങൾക്ക് തങ്ങളുടെ ഭൂപ്രദേശം വിനിയോഗിക്കാൻ അനുവാദം നൽകിയെന്നാരോപിച്ച് ഗൾഫ് രാജ്യങ്ങൾക്കെതിരെയും ഇറാൻ നിരവധി കേസുകൾ നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ സംയുക്താക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അടക്കം നിരവധി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഗൾഫ് മേഖലകളിലെ അമേരിക്കൻ-ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണവും നടത്തി.

അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ ജൂണിൽ ഒപ്പിട്ട ധാരണാപത്രത്തിൽ ഇറാന്റെ പുനർനിർമാണത്തിനും സാമ്പത്തിക വികസനത്തിനുമായി കുറഞ്ഞത് 300 ബില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി പതിറ്റാണ്ടുകളായി അമേരിക്ക ഇറാനെതിരെ ഉപരോധങ്ങളും മറ്റും ഏർപ്പെടുത്തി വരികയാണ്.

article-image

acsadsasdds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed