കവി എ. സി. ശ്രീഹരി അന്തരിച്ചു
ഷീബ വിജയൻ
കണ്ണൂർ: കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി (56) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശിയായ അദ്ദേഹം പയ്യന്നൂർ കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയായിരുന്നു. കഴിഞ്ഞ മെയ് 30-നാണ് അദ്ദേഹം സർവീസിൽനിന്ന് വിരമിച്ചത്. മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമായ ശ്രീഹരിയുടെ കവിതകൾ കേരളത്തിലെ വിവിധ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ.എൻ. കക്കാട്, വി.ടി.കുമാരൻ, വൈലോപ്പിള്ളി തുടങ്ങിയ പ്രമുഖ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1969 നവംബർ 24-ന് എ.സി. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനായാണ് ജനനം. പയ്യന്നൂർ കോളജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽനിന്ന് ബിരുദാനന്തരാ ബിരുദവും എം.ജി സർവകലാശാലയിൽനിന്ന് എം.ഫിലും നേടിയിട്ടുണ്ട്.
adesdsfdsds

