ചരിത്ര നേട്ടവുമായി ആർ. പ്രഗ്‌നാനന്ദ; നോർവെ ചെസ് ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്ന ആദ്യ ഇന്ത്യൻ താരം
ഷീബ വിജയൻ
ഓസ്ലോ (നോർവെ): നോർവെ ചെസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇരുപതുകാരനായ ആർ. പ്രഗ്‌നാനന്ദ. ടൂർണമെന്റിന്റെ ആവേശകരമായ അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദ 18 പോയിന്റുകളോടെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനോ നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷിനോ സ്വന്തമാക്കാൻ കഴിയാത്ത നേട്ടമാണ് പ്രഗ്‌നാനന്ദ ഇവിടെ കുറിച്ചത്. കൂടാതെ, ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ ഒരു ടൂർണമെന്റിൽ തന്നെ രണ്ട് തവണ ക്ലാസിക്കൽ ചെസ്സിൽ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായും പ്രഗ്‌നാനന്ദ മാറി. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ (17 പോയിന്റ്) രണ്ടാം സ്ഥാനവും, അലിറെസ ഫിറൂജ (15.5 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. ടൂർണമെന്റിൽ ചില തിരിച്ചടികൾ നേരിട്ടെങ്കിലും കാൾസൺ, ഗുകേഷ്, ഫിറൂജ എന്നിവർക്കെതിരെ നേടിയ നിർണായക വിജയങ്ങളാണ് പ്രഗ്‌നാനന്ദയെ കിരീടത്തിലേക്ക് നയിച്ചത്.
DSDSDSDS

