നീറ്റ് അനിശ്ചിതത്വം: തമിഴ്‌നാട്ടിൽ എൻജിനിയറിങ് പ്രവേശനത്തിന് വൻ തിരക്ക്
ഷീബ വിജയൻ
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് തുടരുന്ന അനിശ്ചിതത്വങ്ങളും ക്രമക്കേടുകളും കാരണം തമിഴ്‌നാട്ടിൽ എൻജിനിയറിങ് കോഴ്‌സുകളിലേക്ക് ചേരാൻ വിദ്യാർഥികളുടെ വൻ തിരക്ക് അനുഭവപ്പെടുന്നു. തമിഴ്നാട് എഞ്ചിനിയറിങ് അഡ്മിഷന്റെ (TNEA) ഓൺലൈൻ രജിസ്ട്രേഷൻ വഴി മൂന്ന് ലക്ഷത്തിലധികം (3,01,519) വിദ്യാർഥികളാണ് ഇതിനകം അപേക്ഷ സമർപ്പിച്ചത്. മെഡിക്കൽ പ്രവേശനം പ്രതിസന്ധിയിലായാൽ ഒരു അധ്യയന വർഷം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികളും മാതാപിതാക്കളും സുരക്ഷിതമായ മറ്റൊരു കരിയർ ഓപ്ഷൻ എന്ന നിലയിൽ എൻജിനീയറിങ് തിരഞ്ഞെടുക്കുന്നത്. തമിഴ്‌നാട്ടിൽ പ്രത്യേക പ്രവേശന പരീക്ഷകളില്ലാതെ പ്ലസ് ടു പരീക്ഷയിലെ മാത്സ്, ഫിസിക്സ്, കെമിസ്ട്രി മാർക്കുകളുടെ മെറിറ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡാറ്റ സയൻസ് തുടങ്ങിയ പുത്തൻ സാങ്കേതിക കോഴ്‌സുകളോടാണ് വിദ്യാർഥികൾക്ക് ഇപ്പോൾ കൂടുതൽ താല്പര്യം.
QSSAADSASDASASD

