നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; നില ഗുരുതരം
ഷീബ വിജയൻ
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടൻ സലിം കുമാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (അമൃത ആശുപത്രി) അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. നടന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ.
ഏറെ നാളായി കരൾ സംബന്ധമായ രോഗങ്ങളും മറ്റ് ചില ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്ന താരം തുടർച്ചയായ ചികിത്സയിലായിരുന്നു. രോഗബാധിതനായിരുന്നു എങ്കിലും അടുത്ത കാലത്തായി ചില പൊതുപരിപാടികളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. അടുത്തിടെ പറവൂരിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകിയ സ്വീകരണ ചടങ്ങിൽ സലിം കുമാർ പങ്കൈടുക്കുകയും വേദിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചുകൊണ്ടായിരുന്നു ജനങ്ങൾക്കിടയിലേക്ക് എത്തിയത്.
അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും നിലവിലെ ചികിത്സാ പുരോഗതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
asasdassad

