നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ രൂക്ഷവിമർശനവുമായി അതിജീവിതയുടെ അഭിഭാഷക
ഷീബ വിജയൻ
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി വീണ്ടും രംഗത്തെത്തി. കോടതി ഡെക്കോറത്തിൽ ഇരുന്ന് പച്ചക്കള്ളമാണ് പറഞ്ഞതെന്നും താൻ നൽകിയ പരാതി കേൾക്കാൻ പോലും ഹൈക്കോടതി തയ്യാറായില്ലെന്നും അവർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. വക്കീൽ വെറും 'പുഴുവും കൂറയുമാണ്' എന്ന രീതിയിലാണ് പെരുമാറ്റമെന്നും എന്നാൽ നിയമനിർമാണം നടത്തുന്നത് ജനങ്ങളാണെന്ന ഓർമ്മ വേണമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
AQSsasasa

