ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ റിച്ചി കളത്തുരേത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതം ആശംസിച്ചു. സയീദ് റമദാൻ നദ്‌വി, ബഹ്‌റൈൻ മലയാളി സി.എസ്.ഐ ഇടവക വികാരി റവ. ഫാദർ മാത്യൂസ് ഡേവിഡ് എന്നിവർ ചടങ്ങിൽ റമദാൻ സന്ദേശങ്ങൾ കൈമാറി.

മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ, ഡോ. ബാബു രാമചന്ദ്രൻ, കെ.എം.സി.സി സെക്രട്ടറി ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, അജയ് കൃഷ്ണ പിള്ള, പ്രതിഭാ പ്രസിഡന്റ് ബിനു മണ്ണിൽ, എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ, കെ. കരുണാകരൻ സ്റ്റഡി സെന്റർ ജി.സി.സി കോർഡിനേറ്റർ ബഷീർ അമ്പലായി, നൗക പ്രസിഡന്റ് സജിത്ത് വെള്ളിക്കുളങ്ങര, കെ.സി.എ സെക്രട്ടറി ബിനു ക്രിസ്റ്റി എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി പ്രവർത്തകരും പങ്കെടുത്ത വിരുന്നിന് ഐ.വൈ.സി.സി ദേശീയ ട്രഷറർ ഷഫീക് സൈഫുദ്ധീൻ നന്ദി രേഖപ്പെടുത്തി.

article-image

FDDFSDFS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed