ബി.ഡി.എഫ് സൈനികരുടെ ത്യാഗം സ്തുത്യർഹം: ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന്റെ സുരക്ഷയും പുരോഗതിയും സംരക്ഷിക്കുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ നൽകുന്ന അചഞ്ചലമായ പ്രതിബദ്ധതയെയും ആത്മാർത്ഥതയെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രശംസിച്ചു. സീനിയർ ബി.ഡി.എഫ് ഓഫീസർമാർക്കായി സംഘടിപ്പിച്ച റമദാൻ ഇഫ്താർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്കും നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും സൈനികർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെയും അവരുടെ ധീരമായ ത്യാഗങ്ങളെയും അദ്ദേഹം ഹൃദയപൂർവ്വം അഭിനന്ദിച്ചു.

കിരീടാവകാശിയെ ബി.ഡി.എഫ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ സ്വീകരിച്ചു. ചടങ്ങിൽ പ്രൈം മിനിസ്റ്റർ കോർട്ട് മിനിസ്റ്റർ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ലഫ്റ്റനന്റ് കേണൽ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ ഡിഫൻസ് അഫയേഴ്‌സ് മിനിസ്റ്റർ ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള അൽ നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നുഐമി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

സായുധ സേനയുടെ സുപ്രീം കമാൻഡറായ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാർഗനിർദേശപ്രകാരം ബി.ഡി.എഫ് കൈവരിച്ച ഉന്നതതലത്തിലുള്ള യുദ്ധസജ്ജതയെ കിരീടാവകാശി പ്രത്യേകം എടുത്തുപറഞ്ഞു. റമദാൻ പ്രമാണിച്ച് അദ്ദേഹം സൈനികർക്കും അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കും സുരക്ഷയും ഐശ്വര്യവും നേർന്നു.

article-image

eedfdsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed