ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പോർച്ചുഗൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ


ഷീബ വിജയൻ
ലിസ്ബൺ I ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുള്ള പോർച്ചുഗല്ലിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ. യു.കെ, ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് പോർച്ചുഗലും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പോകുന്നത്. പോർച്ചുഗീസ് വിദേശകാര്യമന്ത്രാലയമാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് അറിയിച്ചത്. യു.എൻ ജനറൽ അസംബ്ലിയിൽ ഫലസ്തീനെ സംബന്ധിച്ചുള്ള ചർച്ചകൾ അടുത്തയാഴ്ച നടക്കാനിരിക്കെയാണ് പോർച്ചുഗല്ലിന്റെ നീക്കം. പോർച്ചുഗൽ പ്രധാനമന്ത്രി ലുയിസ് മൊൺഡേഗ്രോ പ്രസിഡന്റുമായും പാർലമെന്റുമായും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനമുണ്ടായത്. ഇതോടെ പോർച്ചുഗലിൽ 15 വർഷമായി തുടരുന്ന തർക്കങ്ങൾക്കാണ് വിരാമമാകുന്നത്. ലെഫ്റ്റ് ബ്ലോക്ക് പൊളിറ്റിക്കൽ പാർട്ടിയാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന നിർദേശം ആദ്യം മുന്നോട്ടുവെച്ചത്. പിന്നീട് ഇക്കാര്യത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾ പോർച്ചുഗലിൽ നടന്നിരുന്നു.

article-image

EFSDFDFS

article-image

XFXSDSAASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed