കലുങ്ക് സംവാദം വക്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നു: സുരേഷ് ഗോപി


ഷീബ വിജയൻ

തൃശൂർ I കലുങ്ക് സംവാദത്തെ വക്രീകരിക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കലുങ്ക് ജനകീയ മുഖമാകരുതെന്ന് വിശ്വസിക്കുന്നവർക്ക് ഇതിനെ വക്രീകരിക്കാനുള്ള ത്വരയുണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചില ആളുകളെ കരുതിക്കൂട്ടി പരിപാടിയിൽ കൊണ്ടുനിർത്തി വക്രീകരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അത് സ്വാഗതാർഹമല്ല, കരുവന്നൂരിൽ ഇഡി സ്വത്ത്‌ കണ്ടുകെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണെന്നും കേന്ദ്രസഹമന്ത്രി അറിയിച്ചു. പണം ബാങ്ക് വഴി മാത്രമേ നൽകാൻ സാധിക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത് എത്തിയപ്പോൾ ഇക്കാര്യം അറിയിച്ചതാണ്. ആനന്ദവല്ലി ചേച്ചി വന്ന് തന്‍റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ലെന്നും അദേഹം പറഞ്ഞു. വിഷയത്തിൽ സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടത്. അന്ന് പറഞ്ഞത് വ്യക്തമായാണ്. ക്വാറിയിൽ നിന്ന് പൈസയെടുത്ത ജില്ലാ പ്രസിഡന്‍റുമാരൊന്നും തങ്ങളുടെ പാർട്ടിയിലില്ല. ഉണ്ടെന്ന് അറിഞ്ഞാൽ ഉടൻ പുറത്താക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.ഇന്ന് നാലിടങ്ങളിലാണ് സുരേഷ് ഗോപിയുടെ കലുങ്ക് സദസ്സ് നടക്കുന്നത്.

article-image

asadsadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed