സിറിയന്‍ ഭരണഘടന റദ്ദാക്കി ഹയാത്‌ തെഹ്‌രീർ അൽ ഷമാം; പുതിയ പൊലീസ്‌ സേന 
രൂപീകരിക്കാന്‍ നീക്കം


ബഷാർ അൽ അസദ്‌ സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെ സിറിയയിൽ ഭരണസംവിധാനത്തില്‍ അതിവേഗം പിടിമുറുക്കി സായുധ സേന സംഘടനയായ ഹയാത്‌ തെഹ്‌രീർ അൽ ഷമാം. സിറിയന്‍ ഭരണഘടനയും പാർലമെന്റും റദ്ദാക്കിയതായി അവര്‍ പ്രഖ്യാപിച്ചു. രാജ്യത്ത്‌ പുതിയ പൊലീസ്‌ സേനയെ രൂപീകരിക്കാന്‍ നീക്കം തുടങ്ങി.

പുനഃപരിശോധനയ്ക്കായി മൂന്നുമാസത്തേക്കാണ്‌ ഭരണഘടന റദ്ദാക്കുന്നതെന്നാണ്‌ ടെലിവിഷനിൽ ത്ത്സമയ സംപ്രേഷണത്തിലൂടെ ഇടക്കാല സർക്കാർ വക്താവ്‌ ഉബൈദ ആർനോട്ട്‌ അറിയിച്ചു. ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക ഇടപെടലുകൾ നാൾക്കുനാൾ ശക്തമാകവെ, സിറിയയിലെ രാഷ്ട്രീയാനിശ്ചിതത്വം നീളുമെന്നാണ് റിപ്പോര്‍ട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed