സുരക്ഷാ ഭീഷണിയെ തുടർന്ന് കോണ്‍സുലാര്‍ ക്യാമ്പുകൾ റദ്ദാക്കിയതായി ടൊറൊന്‍റോയിലെ ഇന്ത്യൻ കോൺസുലേറ്റ്


ടൊറൊന്‍റോ: സുരക്ഷാ ഭീഷണിയെ തുടർന്ന് കോണ്‍സുലാര്‍ ക്യാമ്പുകൾ റദ്ദാക്കിയതായി ടൊറൊന്‍റോയിലെ ഇന്ത്യൻ കോൺസുലേറ്റ്. കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദുക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോണ്‍സുലാര്‍ ക്യാമ്പ് ഖലിസ്ഥാന്‍ അനുകൂലികള്‍ തടസപ്പെടുത്തിയതിനു പിന്നാലെയാണ് പ്രഖ്യാപനം. മതിയായ സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നു കാനഡ സുരക്ഷാ ഏജൻസികൾ അറിയിച്ചതിനെത്തുടർന്ന് ക്യാമ്പ് റദ്ദാക്കുകയാണെന്ന് ഇന്ത്യൻ കോൺസുലർ ജനറൽ എക്സിൽ പറഞ്ഞു.

നിലവിലുള്ള സാഹചര്യം പരിഗണിച്ച് ഓഫീസിന് സുരക്ഷ ഒരുക്കാന്‍ കാനഡയോട് ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിലും സുരക്ഷയിലും കടുത്ത ഉത്കണ്ഠയുണ്ടെന്നു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു.

article-image

്ിു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed