ഇറാനും സൗദി അറേബ്യയും തമ്മിൽ ഭിന്നതയുണ്ടാക്കാൻ ശത്രുക്കൾ നടത്തുന്ന ഗൂഢാലോചനയ്‌ക്കെതിരെ മുന്നറിയിപ്പുമായി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ
തെഹ്റാൻ: ഇറാനും സൗദി അറേബ്യയും തമ്മിൽ ഭിന്നതയുണ്ടാക്കാൻ ശത്രുക്കൾ നടത്തുന്ന ഗൂഢാലോചനയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. സൗദി സഹമന്ത്രി രാജകുമാരൻ മൻസൂർ ബിൻ മുതൈബ് ബിൻ അബ്ദുൽ അസീസുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തങ്ങളുടെ നിയമവിരുദ്ധമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത വിതയ്ക്കാൻ ശത്രുക്കൾ ശ്രമിക്കുകയാണെന്ന് പെസെഷ്കിയാൻ പറഞ്ഞു.
ജാഗ്രത, ഐക്യം, ഐക്യദാർഢ്യം എന്നിവയിലൂടെ ഇറാനും സൗദി അറേബ്യയും ഇത്തരം ഗൂഢാലോചനകൾ പരാജയപ്പെടുത്തണം. ഇറാൻ-സൗദി ബന്ധം അയൽപക്ക പരിഗണനകൾക്കും സാഹോദര്യവും സൗഹാർദ്ദപരവുമായ വിനിമയങ്ങൾക്ക് പുറമേ മതപരമായ ബന്ധങ്ങളും പൊതുതത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പുരാതന ബന്ധം രണ്ട് രാജ്യങ്ങളുടെയും പൊതു ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിലാണ് സ്ഥാപിച്ചത്.
dyhdf