കോംഗോയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 41 മരണം


കോംഗോയുടെ കിഴക്കൻ ഭാഗത്ത് വെള്ളിയാഴ്ച തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മരണം 41 ആയി. ഇസ്‌ലാമിക് സ്റ്റേറ്റിനോട് സഖ്യം പ്രഖ്യാപിച്ചിട്ടുള്ള എഡിഎഫ് എന്ന ഭീകരസംഘടനയാണ് കൃത്യം നിർവഹിച്ചത്. 

ബേനി പ്രദേശത്തെ ഒരു ഗ്രാമത്തിലെത്തി തോക്കും വെട്ടുകത്തിയും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. കിഴക്കൻ കോംഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഡിഎഫ് ഏതാനും ദിവസം മുന്പ് നടത്തിയ മറ്റൊരാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.

article-image

sdfsf

You might also like

Most Viewed