ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ജാഗ്രത നിർദ്ദേശവുമായി അധികൃതർ

ഡൽഹിയിൽ ഡെങ്കിപ്പനി ബാധിതർ പെരുകുന്നു. ശൈത്യകാലത്തിലേക്കു കടക്കാനൊരുങ്ങുന്ന സമയമാണിത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ പനിയും ശ്വാസതടസവും ഉൾപ്പെടെ വ്യാപകമാകുന്നുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം 304 ഡെങ്കി കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കൊതുകു നശീകരണം നടപ്പാക്കണമെന്നും വീടുകളിലും മറ്റും ഇതിനായി ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.
സെപ്റ്റംബറിൽ തുടർച്ചയായി പെയ്ത മഴയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപന കാരണമായി പറയപ്പെടുന്നത്. ഡെങ്കിപ്പനി− ചിക്കുൻഗുനിയ കേസുകൾ കൂടുമെന്നാണു സൂചന.
aseydse