ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് സെക്രട്ടറിക്ക് നേരെ വധശ്രമം. ഇന്ന് പുലർച്ചെയാണ് കേച്ചേരി സ്വദേശി സൈഫുദ്ധീന് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സൈഫുദ്ധീനെ അമല മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണിയാൾ. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സൈഫുദ്ധീനെ ഒരു കൂട്ടം ആളുകൾ തടഞ്ഞുനിർത്തി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നെന്നാണ് സൈഫുദ്ധീന്‍ പൊലീസിന് നൽകുന്ന മൊഴി.
അതേസമയം വധശ്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കേച്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രാമോത്സവം പരിപാടിയിൽ എസ്.ഡി.പി.ഐ പ്രവർത്തകർ പങ്കെടുക്കാൻ ശ്രമിക്കുകയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതക ശ്രമമെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.
െപ്ി