ഇലന്തൂർ ഇരട്ട നരബലി: മരിച്ചവരിൽ ഒരാൾ പത്മ തന്നെയെന്ന് സ്ഥിരീകരണം

ഇലന്തൂർ ഇരട്ട നരബലി കേസിൽ ഡിഎൻഎ പരിശോധനാ ഫലം വന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ചു. 56 ശരീര അവശിഷ്ടങ്ങളിൽ ഒന്നിന്റെ ഫലമാണ് വന്നത്. മൃതദേഹാവശിഷ്ടങ്ങളിൽ നിന്നാണ് ഡിഎൻഎ ലഭിച്ചത്. മുഴുവൻ ഡിഎൻഎ ഫലവും ലഭ്യമായാൽ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറും. പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്ന കാര്യം ആരും അറിയിക്കുന്നില്ലെന്ന് പറഞ്ഞ കുടുംബം സർക്കാരിനെയും വിമർശിച്ചു. സർക്കാരിൽ നിന്ന് ഒരു സഹായവും കിട്ടുന്നില്ല. ദിവസവും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണെന്നും മകൻ പറഞ്ഞു.
അതേസമയം ലൈല നൽകിയ ജാമ്യ ഹർജിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കൊലപാതകത്തിൽ തനിക്ക് നേരിട്ടോ അല്ലാതെയോ പങ്കില്ലെന്നും തനിക്കെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യ ഹർജിയിൽ ലൈല പറയുന്നു. പത്മ കേസിൽ തന്നെ 12 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും പ്രതിയുടെ ഹർജിയിൽ പറയുന്നുണ്ട്.
e7e7