കേരളത്തിൽ ഒരാൾ‍ക്ക് കൂടി കുരങ്ങുവസൂരി


സംസ്ഥാനത്ത് ഒരാൾ‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. ഇയാൾ‍ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാൾ‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 

യുവാവിന്റെ സമ്പർ‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങൾ‍ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയിൽ‍ ചികിത്സ തേടിയത്. നിലവിൽ‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കുരങ്ങുവസൂരി കേസാണിത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed