ആയുഷ് ഡോക്ടർ‍മാരുടെ വിരമിക്കൽ‍ പ്രായം അറുപതായി ഉയർ‍ത്തണമെന്ന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി


ആയുഷ് വിഭാഗത്തിൽ‍ പെട്ട സർ‍ക്കാർ‍ ഡോക്ടർ‍മാരുടെ വിരമിക്കൽ‍ പ്രായം അറുപതായി ഉയർ‍ത്തണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. വിരമിക്കൽ‍ പ്രായം ഉയർ‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർ‍മാർ‍ സമർ‍പ്പിച്ച നിവേദനത്തിന്മേൽ‍ മൂന്നു മാസത്തിനകം സർ‍ക്കാർ‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർ‍ദേശിച്ചു.

ട്രിബ്യൂണൽ‍ ഉത്തരവിനെതിരെ സംസ്ഥാന സർ‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോൾ‍ അതിന് വ്യക്തമായ കാരണങ്ങൾ‍ ഉണ്ടാവണമെന്നും കോടതി പറഞ്ഞു.

You might also like

Most Viewed