പന്ത്രണ്ട് വയസിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ബുധനാഴ്ച മുതൽ
രാജ്യത്ത് പന്ത്രണ്ട് വയസിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കും. ബയോളജിക്കൽ ഇയുടെ കോർബേവാക്‌സ് ആണ് കുട്ടികൾക്ക് നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
അറുപതു വയസിന് മുകളിലുള്ള എല്ലാവർക്കും ബുധനാഴ്ച മുതൽ കരുതൽ ഡോസ് നൽകാനും തീരുമാനമായി. അറുപതു വയസിന് മുകളിലുള്ളവരിൽ മറ്റ് അസുഖങ്ങൾ ഉള്ളവർക്കാണ് നിലവിൽ കരുതൽ ഡോസ് നൽകിവരുന്നത്. ഇത് എല്ലാവർക്കും നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.

