ഇഷ്‍ട നമ്പറുകള്‍ക്കായി കോടികള്‍ മുടക്കി ഉടമകള്‍; ഒറ്റ ദിവസം സമാഹരിച്ചത് 3 കോടി ദിർഹം


ഫാന്‍സി നമ്പറുകള്‍ വിതരണം ചെയ്യുന്നതിനായി ദുബായ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി നടത്തിയ ലേലത്തില്‍ സമാഹരിച്ചത് മൂന്ന് കോടി ദിര്‍ഹം. (60 കോടിയോളം ഇന്ത്യന്‍ രൂപ). AA90 എന്ന നമ്പറിനായിരുന്നു ഏറ്റവുമധികം ഡിമാന്റ്. 27.4 ലക്ഷം ദിര്‍ഹത്തിനാണ് (5.48 കോടിയോളം ഇന്ത്യന്‍ രൂപ) ഇത് ഒരു വാഹനമുടമ സ്വന്തമാക്കിയത്. ലേലത്തിന്റെ വിശദ വിവരങ്ങള്‍ ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയാണ് പുറത്തുവിട്ടത്. M73 എന്ന നമ്പറിന് 23.6 ലക്ഷം ദിര്‍ഹം (4.72 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചു. W55555 എന്ന നമ്പര്‍ 17.1 ലക്ഷം ദിര്‍ഹത്തിനും (3.42 കോടിയോളം ഇന്ത്യന്‍ രൂപ), X800 എന്ന നമ്പര്‍ 10.2 ലക്ഷം ദിര്‍ഹത്തിനും (2.04 കോടിയോളം ഇന്ത്യന്‍ രൂപ) വാഹനമുടമകള്‍ സ്വന്തമാക്കി. ആകെ 90 നമ്പറുകളാണ് ലേലത്തിനായി വെച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed