ഒമിക്രോൺ കോവിഡ് മഹാമാരിയുടെ അവസാനമോ? ലോകാരോഗ്യ സംഘടനയിലും ഭിന്നാഭിപ്രായം


ആഗോളതലത്തിൽ‍ അതിവേഗം ഒമിക്രോണ്‍ വ്യാപിക്കുന്പോൾ‍ കോവിഡ് മഹാമാരി ഇതോടെ അവസാനിക്കുമെന്നതിൽ‍ ലോകാരോഗ്യ സംഘടനയിൽ വ്യത്യസ്ത അഭിപ്രായം. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ‍ക്കിടയിൽ‍ തന്നെയാണ് കോവിഡിന്‍റെ അവസാനഘട്ടമല്ല ഇതെന്നും ആണെന്നും രണ്ട് അഭിപ്രായമുള്ളത്.

ഒമിക്രോണിന്‍റെ രോഗവ്യാപന രീതി അതിവേഗമാണ്. എന്നാൽ‍ രൂക്ഷത കുറഞ്ഞതിനാൽ‍ അത് നല്ല ലക്ഷണമാണെന്ന അഭിപ്രായവും ചിലരിൽ ഉണ്ട്. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയാസിസാണ് ഒമിക്രോണ്‍ അവസാനഘട്ടമല്ലെന്ന മുന്നറിയിപ്പ് നൽ‍കിയത്. ഒമിക്രോൺ വ്യാപനം പൂർ‍ത്തിയായാൽ‍ ഇതോടെ കോവിഡ് ഇല്ലാതാകുമെന്ന ചിന്ത ഏറെ അപകടകരവുമാണെന്നാണ് ടെഡ്രോസ് പറയുന്നത്. ഒമിക്രോൺ രൂപപ്പെട്ട സാഹചര്യം പരിശോധിക്കുന്പോൾ‍ ഇനിയും പലതരത്തിലുള്ള വകഭേദങ്ങൾ‍ ലോകത്തിന്‍റെ പലഭാഗത്തുമുണ്ടാകുമെന്നും ടെഡ്രോസ് വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed