പീഡനക്കേസ്: വടകരയിൽ മുൻ സിപിഎം നേതാക്കൾ പിടിയിൽ
കോഴിക്കോട്: വടകരയിൽ പാർട്ടി അംഗത്തെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതികൾ പിടിയിൽ. മുൻ സിപിഎം നേതാക്കളായ പി.പി ബാബുരാജ്, ടി.പി ലിജീഷ് എന്നിവരാണ് പിടിയിലായത്. കരിന്പനപ്പാലത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. രണ്ടുപേരെയും പാർട്ടി പുറത്താക്കിയിരുന്നു. പരാതിക്കാരിക്കു പൂർണപിന്തുണ നൽകുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ്, ബിജെപി നേതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു.

