അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ നെഞ്ചെരിച്ചല്‍ മാറ്റാം


വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ആമാശയത്തില്‍ ആഡിഡ്‌ കിടന്നിട്ട്‌ ഭക്ഷണവും ആഡിസും അന്നനാളിയിലേക്ക്‌ കയറുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാണ്‌ നെഞ്ചിരിച്ചിലെന്ന്‌ പറയുന്നത്‌. ഭക്ഷണം കഴിച്ച് അല്‍പനേരം കഴിയുമ്പോള്‍ പുകച്ചിലും എരിച്ചിലുമായാണ് തുടക്കം. ശക്തമായി ഉയര്‍ന്നുപൊങ്ങുന്ന അമ്ളസ്വഭാവമുള്ള ലായനിയും വായുവും അന്നനാളത്തില്‍ പൊള്ളലുണ്ടാക്കും. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, പുളിച്ച് തികട്ടല്‍ എന്നിവയെല്ലാം നെഞ്ചെരിച്ചിലിന്റെ പ്രധാന ലക്ഷണങ്ങളാണ്.

ഗ്രാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ് അഥവാ ‘ഗര്‍ഡ്’ എന്ന ഈ അവസ്ഥയെ
അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവര്‍ ഈസോഫാഗല്‍ സ്ഫിങ്റ്റര്‍ എന്ന വാല്‍വിന്റെ താളംതെറ്റിയ പ്രവര്‍ത്തനങ്ങളാണ് നെഞ്ചെരിച്ചിലിനിടയാക്കുന്ന പ്രധാന കാരണം. താഴേക്ക് മാത്രം തുറക്കാനാവുന്ന ഒരു വാതില്‍ ആണ് ലോവര്‍ ഈസോഫാഗല്‍ സ്ഫിങ്റ്റര്‍ അഥവാ വൃത്തപേശികള്‍.
ഭക്ഷണം അന്നനാളത്തിലേക്ക് കടന്നുവരുമ്പോള്‍ ഈ വാല്‍വ് തുറക്കുകയും ആഹാരം ആമാശയത്തിലേക്ക് കടക്കുകയും ചെയ്യും. ഭക്ഷണം കടന്നുകഴിഞ്ഞാല്‍ ഉടനെ വാല്‍വ് താനേ അടയും. എന്നാല്‍, വാല്‍വ് ദുര്‍ബലമാകുമ്പോഴും ഇടക്കിടെ വികസിക്കുമ്പോഴും പകുതി ദഹിച്ച ഭക്ഷണങ്ങളും അമ്ളരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ കടക്കുന്നു. ഇങ്ങിനെ സംഭവിക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക.

സമയമം തെറ്റിയും ആവശ്യത്തില്‍ കൂടുതലുമായി കഴിക്കുന്ന ഭക്ഷണങ്ങളും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. പുളി, ഉപ്പ്, എരിവ്, മസാല എന്നിവയുടെ അമിത ഉപയോഗവും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. അമ്ലരസമടങ്ങിയ ഭക്ഷണങ്ങള്‍ ആമാശയത്തില്‍ നിന്ന് തുടര്‍ച്ചയായി എത്തുന്നത് അന്നനാളത്തില്‍ നീര്‍വീക്കമുണ്ടാക്കുന്നു അതു കാരണം അന്നനാളം ചുരുങ്ങിപ്പോവുക, വ്രണങ്ങൾ രൂപപ്പെടുക, പുണ്ണുണ്ടാവുക, രക്തസ്രാവം, ഭക്ഷണം ഇറക്കാന്‍ കഴിയാതെ വരുക എന്നീ ബുദ്ധിമുട്ടുകള്‍ നെഞ്ചെരിച്ചില്‍ കാരണം ഉണ്ടാകുന്നു. പല തരത്തിലുമുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന നെഞ്ചെരിച്ചല്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

1.എല്ലാ ദിവസവും ആഹാരം കഴിക്കുന്ന സമയ ക്രമം പാലിക്കുക. കൃത്യ സമയത്തുതന്നെ ഭക്ഷണം കഴിക്കുക. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്

2,അസിഡിറ്റിക്കുള്ള മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ആഹാരത്തിനു മുൻപ് കഴിക്കുക
ആന്റിബയോട്ടിക്ക് പോലെയുള്ള മറ്റു മരുന്നുകൾ ആഹാരത്തിനു ശേഷം കഴിക്കുക

3.ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കാതിരിക്കുക .ആഹാരത്തിനു ശേഷം മാത്രം വെള്ളം കുടിക്കുക.

4.പുളിപ്പുള്ള ഫലങ്ങൾ വെറും വയറ്റിൽ കഴിക്കരുത്.നാരങ്ങാ വെള്ളം പോലുള്ള പുളിപ്പുള്ള പാനീയങ്ങളും വെറും വയറ്റിൽ കഴിക്കാതിരിക്കുക

5.അധികമായി എരിവുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക/ കുറയ്ക്കുക

6.എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക /കുറയ്ക്കുക

7.ഉറക്കം വളരെ പ്രധാനമാണ് .ഏഴു മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുക

8.അമിതമായ മാനസിക സമ്മർദം നെഞ്ചെരിച്ചിലിനു കാരണമാകാം.പോസിറ്റീവ് ആയി ചിന്തിക്കുക.മാനസികോല്ലാസത്തിനുള്ള വഴികൾ കണ്ടെത്തുക

9.വയർ നിറച്ചും കഴിക്കാതിരിക്കുക,പ്രത്യേകിച്ചും ഉറങ്ങുന്നതിനു മുൻപായി.
ഭക്ഷണം കഴിച്ച ശേഷം ഉടനെ ഉറങ്ങാതിരിക്കുക.ഭക്ഷണം ദഹിച്ച ശേഷം മാത്രം ഉറങ്ങുക

10.പുളിപ്പില്ലാത്ത തൈര് കഴിക്കുന്നത് നല്ലതാണ്.ഭക്ഷണത്തിൽ തൈരുകൂടുതലായി ഉൾപ്പെടുത്തുക

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നെഞ്ചെരിച്ചിൽ കുറക്കാൻ കഴിയും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed