ലോക ഭിന്ന ശേഷി ദിനം 2020


ഇന്ന് ലോക ഭിന്നശേഷി ദിനം. ശാരീരിക, മാനസിക വെല്ലുവിളിനേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. 1992 ഒക്ടോബറിലാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ഭിന്നശേഷിക്കാരുടെ ദിനമായി പ്രഖ്യാപിച്ചത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്തുകയാണ് ദിനാചരണത്തിൻറെ ലക്ഷ്യം.

ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ബലഹീനതകൾ ഉള്ളവരും, ഇത്തരം ബലഹീനതകൾ വിവിധ പ്രതിബന്ധങ്ങളുമായി സമ്പർക്കം പുലർത്തുന്നതു കാരണം, മറ്റുള്ളവർക്കൊപ്പം തുല്യ അളവിൽ, സമൂഹത്തിൽ പൂർണ്ണവും ഗുണപരവുമായ ഇടപെടലുകൾ നടത്തുന്നതിന് കഴിയാത്തവരെയാണ് യുഎൻസിആർപിഡി (United Nations Convention for the Rights of Persons with Disability) എന്ന അന്താരാഷ്ട്ര കൺവെൻഷൻ ഭിന്നശേഷിയുള്ളവരെ നിർവചിക്കുന്നത്.

എന്താണ് യുഎൻസിആർപിഡി

ഭിന്നശേഷിയെ സംബന്ധിക്കുന്ന ഒരു അന്താരാഷ്ട്ര കൺവെൻഷൻ ആണ് യുഎൻസിആർപിഡി. 2006 ഡിസംബർ 13 നാണ് ഇത് അംഗീകരിക്കപ്പെട്ടത്. 2008 മെയ് മൂന്നാം തീയതി ഉടമ്പടി പ്രാബല്യത്തിൽ വന്നു. ഉടമ്പടിയിൽ ഒപ്പിട്ടത് 158 ലോകരാഷ്ട്രങ്ങളാണ്. ഇതിൽ 150 എണ്ണം ഉടമ്പടിയുടെ നിയമാവലികൾക്ക് വിധേയരാണെന്ന് (state parties) സമ്മതിച്ചു. ഇന്ത്യയിലെ ജനസംഖ്യയിൽ ഏതാണ്ട് 13 മുതല്‍ 20 കോടിയോളം വരുന്ന വലിയ ജനവിഭാഗം ഭിന്നശേഷിക്കാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭിന്നശേഷിദിനാചരണങ്ങളും ബോധവൽക്കരണവും പതിവായി നടക്കുന്നുണ്ടെങ്കിലും ശാരീരികവും മാനസികവുമായ പരിമിതികൾ മൂലം സമൂഹത്തിൽ ഇന്നും അവഗണന അനുഭവിക്കുന്നവരാണിവർ. ഉന്നത വിദ്യാഭ്യാസം നേടിയാലും ജോലി ലഭിക്കാത്ത സാഹചര്യമാണ് ഭിന്നശേഷിക്കാർക്കുള്ളത്. പരിമിതികളെ അതിജീവിച്ച് മുന്നോട്ട് വരുമ്പോഴും ഒപ്പം നിർത്താൻ ആരുമില്ലാത്ത അവസ്ഥ. സമൂഹത്തിൻറെ സഹതാപത്തെക്കാൾ അഭിമാനകാരമായ നിലനിൽപ്പാണ് ഓരോ ഭിന്നശേഷിക്കാരനും ആഗ്രഹിക്കുന്നത്. സമൂഹത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒറ്റക്കെട്ടായി നമുക്കും അവര്‍ക്കൊപ്പം നില്‍ക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed