ഡിസംബർ 31ന് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് രജനികാന്ത്
ചെന്നൈ: ഡിസംബർ 31ന് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂപ്പർ സ്‌റ്റാർ രജനികാന്ത്. ജനുവരിയിൽ പാർട്ടിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകരുടെ കൂട്ടായ്‌മയായ രജനി മക്കൾ മൻട്രത്തിന്റെ മുതിർന്ന നേതാക്കളുമായി കഴിഞ്ഞ ദിവസം രജനി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടർന്നാണ് ഇന്ന് പാർട്ടി പ്രഖ്യാപനത്തിന്റെ കാര്യം രജനി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

