ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ 2021 പകുതിയോടെ എത്തിയേക്കും
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിൻ 2021 പകുതിയോടെ എത്തിയേക്കുമെന്ന് ഭാരത് ബയോടെക്ക് ഡയറക്ടർ സായി പ്രസാദ്. ഐഎംസിആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവരുമായി സഹകരിച്ച് മൂന്നാം ഘട്ട പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് കോവാക്‌സിൻ.
പതിനാല് സംസ്ഥാനങ്ങളിൽ 30 കേന്ദ്രങ്ങളിലായി മനുഷ്യ ശരീരത്തിൽ കോവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.
350-400 കോടിരൂപയാണ് പരീക്ഷണങ്ങൾക്കായി ഭാരത് ബയോടെക് നിക്ഷേപിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം രാജ്യത്ത് കോവിഡ് കേസുകളിൽ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ 30 ശതമാനം കുറവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി.




