ഹോളിവു‍ഡ് നടൻ കാമുകിയുടെ വീടിന് മുന്നില്‍ വെടിയേറ്റ് മരിച്ചു


ടെക്സാസ്: കാമുകളിയുടെ വീടിന് മുന്നില്‍ വെച്ച് വെടിയേറ്റ് ഹോളിവു‍ഡ് നടൻ എഡ്ഡി ഹസ്സെൽ മരിച്ചു. ഞായറാഴ്ച വെളിപ്പിന് ഒരു മണിയോടെയാണ് സംഭവം. 30 വയസ്സായിരുന്നു. ടെക്സാസിലെ ഗ്രാൻഡ് പ്രൈരീ അപ്പാർട്ട്മെന്റിലാണ് കാമുകിയുടെ വീട്. ഇതിന് മുന്നില്‍ വെച്ചായിരുന്നു വെടിയേറ്റത്. വയറ്റില്‍ വെടിയേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാമുകി അപ്പാര്‍ട്ടമെന്റില്‍ ഉണ്ടായിരുന്നു.എന്നാല്‍ ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷ്ണം ആരംഭിച്ചു. ടെക്സാസ് സ്വദേശിയായ എഡ്ഡി ഹസ്സെൽ 2010ൽ പുറത്തിറങ്ങിയ ദി കിഡിസ് ആർ ഓൾ റൈറ്റിലൂടെയാണ് ശ്രദ്ധേയനാവുന്നത്. 2000 മുതൽ സിനിമയിലുള്ള താരം 2010 വരെ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്.

ദി കിഡ് ആർ ഓൾ റൈറ്റിന് ശേഷം കൂടുതൽ മികച്ച അവസരങ്ങൾ താരത്തെ തേടിയെത്തി. സർഫേസ് എന്ന ടിവി സീരീസിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദി ഫാമിലി ട്രീ, സസ്റ്റീവ് ജോബ്സിന്റെ ജീവകഥയായ ജോബ്സ്, ഫാമിലി വീക്കൻഡ്, ഹൗസ് ഓഫ് ഡസ്റ്റ് തുടങ്ങിയവയാണ് താരത്തിന്റെ ചിത്രങ്ങൾ. 2017 ൽ പുറത്തിറങ്ങിയ ഓ ലൂസിയാണ് അവസാന ചിത്രം. കൂടാതെ നിരവധി ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed