ഐസ്ക്രീം കഴി­ക്കു­ന്നതിന് മു­ന്പ് ഒന്ന് ശ്രദ്ധി­ക്കൂ­...


മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. എന്നാൽ ഐസ്ക്രീം കഴിക്കുന്നതിന് മുന്പ്് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉച്ച സമയങ്ങളിൽ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. വിയർത്തു കുളിച്ചിരിക്കുന്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങൾ പിടിപെടാം. അതുകൊണ്ട് ശരീരം ഏറെ വിയർത്തിരിക്കുന്ന സമയത്ത് ഐസ്ക്രീം കഴിക്കരുത്. 

ഐസ്ക്രീമിൽ കാർബോഹൈഡ്രേറ്റ് കൂടുതലുള്ളത് കൊണ്ട് തന്നെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നാഷണർ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെൽത്തിലെ വിദഗ്ദ്ധർ പറയുന്നു. ഐസ്ക്രീം കഴിച്ച ഉടൻ വെയിലു കൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ചെയ്യരുത്. രാത്രി സമയങ്ങളിൽ ഐസ്ക്രീം ഒഴിവാക്കുക. ഉറങ്ങുന്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിക്ക് വഴിവയ്ക്കും. ഒരു കപ്പ് ഐസ്ക്രീമിൽ മാത്രം ഏതാണ്ട് 4ñ5 ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെത്തുന്നത് 400ñ500 ക‌ാലറിയാണ്. തണുത്ത‌് കട്ടിയായിരിക്കുന്ന ഐസ്ക്രീം ചവച്ചുകഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഐസ്ക്രീം ചവച്ചരച്ച് കഴിക്കുന്നത് മോണകൾക്കും പല്ലുകൾക്കും ദോഷം ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed