മുഖസൗന്ദര്യത്തിനും തലമുടിക്കും

സൗന്ദര്യം വർദ്ധിപ്പിക്കാൻ പല വഴികൾ തേടുന്നവരാണ് നമ്മളിൽ പലരും. അതിനായി ബ്യൂട്ടിപാർലറിൽ കയറിയിറങ്ങുന്നവരും ധാരാളമുണ്ട്. മുഖകാന്തി വർദ്ധിക്കാനും നല്ല മുടിയഴകിനും ഇതാ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
മുന്തിരി: മുന്തിരി ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ്. വിറ്റാമിനുകളാൽ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകും. മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും. ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാൻ കഴിവുണ്ട്.
കരിന്പ്: നല്ല കരുത്തുറ്റതും മനോഹരവുമായ തലമുടിക്കായി കരിന്പ് കഴിക്കാവുന്നവയാണ്. കരിന്പിൽ അടിങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ, പൊട്ടാസിയം, കാൽസ്യം എന്നിവ മുടി വളരാൻ സഹായിക്കും.
ആപ്പിൾ: ആപ്പിൾ മുഖകാന്തിക്കും മുടി വളരാനും സഹായിക്കും. സമൃദ്ധമായ മുടിയിഴകൾക്ക് ഏറെ അനിവാര്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മുടിക്ക് സംരക്ഷണം നൽകും. താരൻ അകറ്റാനും ആപ്പിൾ സഹായിക്കും. നിറം വർദ്ധിക്കാനും ആപ്പിൾ നല്ലതാണ്.
മുട്ട: പ്രോട്ടീൻ മുടിയുടെ വളർച്ചയ്ക്ക് സഹായകമാകും. മുട്ടയട്ടിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ സംരക്ഷണത്തിന് സഹായിക്കും.
കിവി: വിറ്റാമിൻ സി, ഇ, ഓക്സിഡൻസ് എന്നിവ കൊണ്ട് സന്പനമാണ് കിവി പഴം. കിവി പഴം ചർമ്മം സംരക്ഷിക്കുകയും മുഖകാന്തി വർദ്ധിക്കാൻ സഹായിക്കുകയും ചെയ്യും.