പൈ­നാ­പ്പി­ളി­ന്റെ­ ആരോ­ഗ്യ ഗു­ണങ്ങൾ


പൈ­നാ­പ്പിൾ‍ കഴി­ക്കു­ന്നത് കൊ­ണ്ട് ലഭി­ക്കു­ന്ന ആരോ­ഗ്യ ഗു­ണങ്ങളെ­പറ്റി­ അറി­യു­ന്നവർ‍ വളരെ­ ചു­രു­ക്കമാ­ണ്. മനു­ഷ്യ ശരീ­രത്തി­നാ­വശ്യമാ­യ നി­രവധി­ ആരോ­ഗ്യ മൂ­ലി­കകളാണ് പൈ­നാ­പ്പിൾ അഥവാ­ കൈ­തച്ചക്ക പ്രദാ­നം ചെ­യ്യു­ന്നത്. പൈ­നാ­പ്പി­ളിൽ‍ അടങ്ങി­യി­രി­ക്കു­ന്ന വി­റ്റാ­മിൻ സി­ ശരീ­ത്തി­ലെ­ വൈ­റസു­കളേ­യും ചർ‍­മ്മത്തി­ലു­ണ്ടാ­കു­ന്ന ഇൻ‍ഫക്ഷനു­കളേ­യും പ്രതി­രോ­ധി­ക്കാൻ സഹാ­യി­ക്കും.

ദഹന പ്രക്രി­യയ്ക്ക് സഹാ­യകമാ­കു­ന്നു­ എന്നത് പൈ­നാ­പ്പി­ളി­ന്റെ­ മറ്റൊ­രു­ ഗു­ണമാ­ണ്. ഇതിൽ‍ അടങ്ങി­യി­രി­ക്കു­ന്ന ബ്രോ­മെ­ലയ്ൻ എന്ന എൻ‍­സൈം ദഹനക്കേട് അകറ്റാൻ സഹാ­യി­ക്കു­കയും ചു­മ, കഫം എന്നി­വ അകറ്റു­കയും ചെ­യ്യും. ദഹന പ്രക്രി­യ സു­ഗമമാ­ക്കാൻ ആഹാ­രങ്ങൾ‍­ക്കി­ടയ്ക്ക് പൈ­നാ­പ്പിൾ‍ കഴി­ക്കു­ന്നത് നല്ലതാ­ണ്. മു­റി­വു­കളിൽ‍ നി­ന്നും പരി­ക്കു­കളിൽ‍ നി­ന്നും ഉണ്ടാ­യേ­ക്കാ­വു­ന്ന പഴു­പ്പ്്, നീ­ർ‍­വീ­ക്കം, ചതവ്, മു­റി­വു­ണങ്ങു­ന്നതി­നു­ള്ള സമയം എന്നി­വ കു­റയ്ക്കു­ന്നതി­നും ബ്രോ­മെ­ലയ്ൻ സഹാ­യകമാ­ണ്. പ്രകൃ­തി­ദത്ത മധു­രവും പോ­ഷക മൂ­ല്യങ്ങളും ഇതിൽ‍ അടങ്ങി­യി­ട്ടു­ള്ളതി­നാൽ‍ ഭാ­രം കു­റയ്ക്കാൻ ആഗ്രഹി­ക്കു­ന്നവർ‍­ക്ക് തി­രഞ്ഞെ­ടു­ക്കാ­വു­ന്ന ഒരു­ ആഹാ­രം കൂ­ടി­യാണ് പൈ­നാ­പ്പിൾ‍.

മറ്റ് മധു­രമു­ള്ളതും കൊ­ഴു­പ്പ് അടങ്ങി­യതു­മാ­യ ആഹാ­രങ്ങളെ­ അപേ­ക്ഷി­ച്ച് 87 ശതമാ­നം വെ­ള്ളവും താ­രതമ്യേ­ന കലോ­റി­യി­ല്ലാ­ത്തതു­മാണ് പൈ­നാ­പ്പിൾ‍. ഒരു­ ദി­വസം മൂ­ന്നോ­ അധി­ലധി­കമോ­ തവണ പൈ­നാ­പ്പിൾ‍ കഴി­ക്കു­ന്നത് പ്രാ­യപൂ­ർ‍­ത്തി­യാ­യ ഒരാ­ളു­ടെ­ കാ­ഴ്ച്ചശക്തി­ കു­റയാ­നു­ള്ള സാ­ധ്യത 36 ശതമാ­നം കു­റയ്ക്കാ­നാ­വും. ആഹാ­രത്തിൽ‍ കൂ­ടു­തൽ‍ പൈ­നാ­പ്പിൾ‍ ഉൾ‍­പ്പെ­ടു­ത്തു­ന്നത് കൂ­ടു­തൽ‍ ആന്റി­ ഓക്‌സി­ഡന്റു­കൾ‍ ലഭി­ക്കു­ന്നതി­നും സഹാ­യി­ക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed