അഞ്ചു മണിക്കൂറിൽ അധികം ഇരുന്നു ജോലി ചെയ്യുന്നവർ അറിയാൻ
തുടർച്ചയായി മണിക്കൂറുകൾ ഒരേ ഇരുപ്പിൽ ജോലി ചെയ്യുന്ന ആളുകൾ സൂക്ഷിക്കുക. മരണം നിങ്ങളെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നത് മരണത്തിലേക്ക് നയിക്കുമെന്നാണ് കണ്ടെത്തൽ. ജോലി സ്ഥലത്ത് കുത്തിയിരുപ്പും വ്യായായ്മമില്ലായ്മയും ഹൃദ്രോഗ്രം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. ഇത്തരക്കാർ വേഗത്തിൽ മരണത്തിന് കീഴടങ്ങാനുള്ള സാധ്യതയും കൂടുതലാണ്.
കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യുന്നവർക്ക് കായികാധ്വാനം ഉണ്ടാകുന്നില്ല. ശരീരം അനങ്ങുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നില്ല. ഇത്തരം കായികാധ്വാനമില്ലാത്ത ജോലികൾ ചെയ്യുന്നവരിൽ അമിതവണ്ണം, പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. നടുവു വേദനയാണ് കൂടുതൽ സമയം ഇരിക്കുന്നതിന്റെ മറ്റൊരു വലിയ ദൂഷ്യവശം. നട്ടെല്ലിന് ആയാസം വർധിക്കുന്നതാണ് നടുവുവേദനയ്ക്ക് കാരണം. മാത്രമല്ല ഇരുന്ന് ജോലി ചെയ്യുന്നവർക്ക് കഴുത്തു വേദനയും സാധാരണമാണ്.
കായികാദ്ധ്വാനം ഇല്ലാത്ത ജോലികൾ അമിത വണ്ണത്തിനും പ്രമേഹം പോലുള്ളവയ്ക്കും കാരണമാകും. ഇത് അത്യന്തം അപകടകരമാണ്. കാലിഫോർണിയയിലെ ബിഹേവിയർ റിസർച്ച് സെന്റർ ആണ് മുന്നറിയിപ്പ് നൽകുന്നത്. എത്ര നേരം വരെ ഒരേ ഇരുപ്പിൽ അപകടകരഹിതമായി ഇരിക്കാം എന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് വിദഗ്ദർ പറയുന്നു. എന്നാൽ എത്രത്തോളം കുറച്ച് ഇരിക്കാമോ അത്രത്തോളം ആരോഗ്യം സംരക്ഷിക്കാമെന്നാണ് വിദഗ്ധമതം.

