അഗ്നിചിറകുകൾ - കവിത

കോമരം തുള്ളുന്നു, തീ തുപ്പുന്നു
നിദ്രതൻ ചാരെ കനൽ കട്ടയായി,
കാലനായി....
വീണുടയാൻ മറ്റൊന്നുമില്ലിനി
മരണമല്ലാതെ നിഴലുപോലും,
ഇടാമോട്ടില്ലിനീ ധാത്രിയിൽ
ഉണ്ണാനും ഊട്ടാനും....
ചിതറി തെറിച്ച കബന്ധങ്ങൾ
ചുറ്റിനും നീർപോടെരിയുന്നു
മണ്ണിലും വിണ്ണിലും....
തളിർതൊടാ ബാല്യങ്ങൾ
സ്വപ്‌നങ്ങൾ കൂടുകൂട്ടും വേളയിൽ
കൊത്തിപറക്കുന്നു അഗ്നിചിറകുകൾ...
കാലചക്രമുരുളുന്നു
കറുത്ത ലോകത്തിലേക്കു
വിശപ്പിലേക്കു....
മൗനവും മരണവും
തന്നെ താൻ
നടക്കുന്നു....
കൂടപ്പിറപ്പും കണ്ണടക്കുന്നു...
നിസ്സഹായനായി, നിസ്വാർത്ഥമായി...
ചില്ലിട്ട ജാലക വാതിലനപ്പുറം
ആർത്തട്ടഹസിക്കുന്നു
യുദ്ധക്കൊതിയന്മാർ...
മൂടിയോരാ മുഖാവരണം
മെല്ലെ തഴുകീട്ടു കണ്ടിരിക്കുന്നു
ശവകൂനക്കുമേൽ
(ഉക്രൈൻ യുദ്ധം ആണ് വിഷയം)
മണികണ്ഠൻ ഇടക്കോട്