മോഹൻലാലിന്റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട്; മരിക്കും മുമ്പ് എല്ലാം തുറന്ന് എഴുതുമെന്ന് ശ്രീനിവാസൻ


മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്‍റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടൻ ശ്രീനിവാസൻ. മരിക്കും മുമ്പ് എല്ലാം തുറന്ന് എഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നൽ‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍റെ പ്രതികരണം.  ഡോ. സരോജ് കുമാർ‍ എന്ന സിനിമ സംവിധായകന്‍ രാജീവ് നാഥിൽ‍ നിന്നുമുള്ള അനുഭവത്തിൽ‍ എഴുതിയതാണെന്നും ശ്രീനിവാസൻ പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയിൽ‍ മോഹന്‍ലാൽ‍ ശ്രീനിവാസനെ ചുംബിക്കുന്നതായ സംഭവം ഓർ‍ത്തെടുത്ത ശ്രീനിവാസന്‍ മോഹന്‍ലാൽ‍ കംപ്ലീറ്റ് ആക്ടർ‍ ആണെന്ന് പരിഹസിച്ചു. ഡോ സരോജ് കുമാർ‍ എന്ന സിനിമ ഒരു തരത്തിൽ‍ മോഹന്‍ലാലിന്‍റെ സ്പൂഫ് ആയിരുന്നില്ലേയെന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു മറുപടി. 

മമ്മൂട്ടിയോടൊത്തുള്ള അനുഭവവും ശ്രീനിവാസന്‍ തുറന്നുപറയുന്നുണ്ട്: ‘ഒരിക്കൽ‍ ഞാന്‍ രാത്രിയിൽ‍ പുതിയ സണ്‍ഗ്ലാസ് ധരിച്ച് മമ്മൂട്ടിയെ കാണാന്‍ പോയി. അദ്ദേഹം ഒരു മത്സരാർ‍ത്ഥിയെ പോലെ തന്നെ നോക്കി നിന്നു. എന്നിട്ട് മുറിയിലേക്ക് പോയി 17 സണ്‍ഗ്ലാസുകൾ‍ അടങ്ങിയ ഒരു പെട്ടി തുറന്നു. അദ്ദേഹത്തെ മറികടക്കാന്‍ ധൈര്യപ്പെടരുതെന്ന് സന്ദേശം അതിലുള്ളതായി തോന്നി’ ശ്രീനിവാസന്‍ പറഞ്ഞു.

article-image

hgjh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed