ഹാരി പോട്ടറിലെ ‘റൂബസ് ഹഗ്രിഡ്’ അന്തരിച്ചു

ഹാരി പോട്ടർ സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ റോബി കോൾട്രെയ്ൻ (72) അന്തരിച്ചു. സ്കോട്ട്‌ലൻഡിനെ ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു മരണം സംഭവിച്ചതെന്ന് കോൾകോൾ ട്രെയ്ന്‍റെ ഏജന്‍റ് സ്ഥിരീകരിച്ചു. ഹാരി പോട്ടറിന്‍റെ മാർഗനിർദേശകനായ ‘റൂബസ് ഹഗ്രിഡ്' എന്ന ക ഥാപാത്രത്തെയാണ് കോൾട്രൻ അവതരിപ്പിച്ചത്. 1950ൽ സ്കോട്ട്ലൻഡിലാണ് ആന്‍റണി റോബർട്ട് മക്മില്ലൻ എന്ന റോബി കോൾട്രെയ്ന്‍റെ ജനനം. 1979ൽ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം അമ്പതിലേറെ ചലച്ചിത്രങ്ങളിലും നാൽപതിലേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. 1990കളിലെ ത്രില്ലർ സീരിയലായ ‘ക്രാക്കറി'ലെ ഡിക്റ്റീവ് വേഷത്തിലൂടെയാണ് കോൾട്രെയ്ൻ ശ്രദ്ധ നേടുന്നത്.
ക്രാക്കറിലെ പ്രകടനത്തിലൂടെ മൂന്നുതവണ മികച്ച നടനുള്ള ബ്രിട്ടീഷ് അക്കാഡമി ടെലിവിഷൻ പുരസ്കാരം അദ്ദേഹം നേടി. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡൻ ഐ, ദ വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലെ റഷ്യൻ മാഫിയ തലവന്‍റെ വേഷവും കോൾട്രെയ്ൻ ഗംഭീരമാക്കി. 1999ൽ ഫിയോണ ജെമ്മലിനെ വിവാഹം കഴിച്ചു. 2003 ഇവർ വേർപിരിഞ്ഞു. സ്പെൻസർ, ആ ലിസ് എന്നിവർ മക്കളാണ്.
wey4y