പാകിസ്ഥാനിൽ ആശുപത്രിയുടെ മേൽക്കൂരയിൽ 200 ജീർണിച്ച മൃതദേഹങ്ങൾ!

പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മുൾട്ടാനിലെ നിഷ്തർ ആശുപത്രിയുടെ മേൽക്കൂരയിൽ 200 ജീർണിച്ച മൃതദേഹങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ചൗധരി സമാന്‍ ഗുജാർ ആശുപത്രി സന്ദർശിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. മോർച്ചറിയുടെ സമീപമായി ദ്രവിച്ച ഇരുനൂറോളം ശരീരമാണുണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം നഗ്നമായിരുന്നു. ഈ മൃതദേഹങ്ങൾ മെഡിക്കൽ പഠന ആവശ്യങ്ങൾക്കാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാൽ മൃതദേഹങ്ങൾ കാണാതായവരുടേതാണന്നും ഇവ കഴുകന്മാർക്ക് ഭക്ഷണമായി നൽകാനാണ് അധികൃതർ ഇത്തരത്തിൽ ചെയ്തതെന്നും ബലൂച് വിഘടനവാദികൾ ആരോപിച്ചു.
ryddftu