വിശ്വാസത്തേയും ആചാരത്തേയും വ്രണപ്പെടുത്തി; സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതി


നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയത്. ചാനൽ പരിപാടിക്കിടയിൽ ഹിന്ദുമത വിശ്വാസത്തെ നടൻ അധിഷേപിച്ചുവെന്നാണ് ആരോപണം. വർഷങ്ങൾക്ക് മുൻപ് ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പർനൈറ്റ് പരിപാടിയിൽ നടൻ നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. അവതാരകയായ അശ്വതിയോട് കൈകളിൽ ചരട് കെട്ടുന്നത് മോശമാണന്ന് പറഞ്ഞുവെന്നും ശബരിമലയിലെ ശരംകുത്തിയാലിനെയും മോശമായി പരാമർശിച്ചുവെന്നും ഹിന്ദു ഐക്യ വേദി ആരോപിക്കുന്നു.

ഇത് ഹിന്ദുമത വിശ്വാസത്തെയും ആചാരങ്ങളെയും വൃണപ്പെടുത്തുന്നു. അതിനാൽ സുരാജിനെതിരെ ഐപിസി 295 എ പ്രകാരം കേസെടുക്കണം എന്നും സംഘടനാ പരാതിയിൽ ആവശ്യപ്പെടുന്നു. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കിളിമാനൂർ സുരേഷ്, ജില്ലാ സംഘടനാ സെക്രട്ടറി വഴയില ഉണ്ണി, സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാർ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സുരാജിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ഉയർന്നത്. തുടർന്ന് നടനെതിരെ വലിയ തോതിൽ സൈബർ ആക്രമണങ്ങളാണ് വരുന്നത്. സുരാജിന്റെ ഫേസ്ബുക്ക് പേജിൽ നിരവധിപ്പേർ മോശം കമന്റുകൾ പങ്കുവെക്കുന്നുണ്ട്.

article-image

xhcx

You might also like

Most Viewed