പൊലീസ് കോൺസ്റ്റബിൾ‍ തസ്തികയിൽ‍ ട്രാൻസ്ജൻഡറുകൾ‍ക്ക് സംവരണം; അപേക്ഷ ക്ഷണിച്ച് കർ‍ണാടക


ട്രാൻസ്ജെൻഡർ‍ വിഭാഗത്തിൽ‍ നിന്ന് പോലീസ് കോൺസ്റ്റബിൾ‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കർ‍ണാടക സർ‍ക്കാർ‍. ട്രാൻസ്‌ജെൻഡർ‍ പുരുഷന്‍മാർ‍ക്കാണ് നിയമനം ലഭിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പുതിയതായി നിയമനം നടത്തുന്ന 3484 തസ്തികകളിൽ‍ 79 എണ്ണത്തിലാണ് ട്രാൻസ്‌ജെൻഡർ‍ വിഭാഗത്തിൽ‍ നിന്നുള്ളവർ‍ക്ക് നിയമനം ലഭിക്കുക. ആദ്യമായാണ് ട്രാൻസ്‌ജെൻഡർ‍ വിഭാഗത്തിലുള്ളവർ‍ക്ക് സായുധസേനയിൽ‍ നിയമനം നൽ‍ക്കുന്നതെന്നും എല്ലാ വിഭാഗങ്ങൾ‍ക്കും തുല്യമായ അവസരങ്ങൾ‍ നൽ‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കർ‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കഴിഞ്ഞ വർ‍ഷം ജൂലൈയിലാണ് സർ‍ക്കാർ‍ ജോലികളിൽ‍ ട്രാൻസ്‌ജെൻഡറുകൾ‍ക്ക് സംവരണം ഏർ‍പ്പെടുത്താൻ സംസ്ഥാനസർ‍ക്കാർ‍ തീരുമാനിച്ചത്. 1977ലാണ് പൊതുനിയമം സംബന്ധിച്ച ചട്ടത്തിൽ‍ മാറ്റം വരുത്തിയത്. 

എന്നാൽ‍ സംവരണം സ്വാഗതാർ‍ഹമാണെന്നും പക്ഷെ, പുരുഷനായി മാറിയ ട്രാൻസ്ജൻ‍ഡറുകൾ‍ക്ക് മാത്രമായി സംവരണം ഏർ‍പ്പെടുത്തുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും ട്രാൻസ്‌ജെൻഡർ‍ ആക്റ്റിവിസ്റ്റ് അക്കായ് പത്മശാലി പറഞ്ഞു. അതോടൊപ്പം നിയമനത്തിനുമുമ്പ് ജോലിസ്ഥലങ്ങളിൽ‍ ട്രാൻസ്‌ജെൻഡർ‍ സൗഹൃദ സംവിധാനങ്ങൾ‍ ഒരുക്കണമെന്നും വിവിധ സംഘടനകൾ‍ ആവശ്യപ്പെട്ടു. ഇതിന് മുമ്പ് ഫൊറൻസിക് സയൻസ് ലാബിലെ ക്രൈം സീൻ ഓഫിസർ‍ ഉൾ‍പ്പെടെയുള്ള തസ്തികകളിലേക്ക് ട്രാൻസ് ജെന്‍ഡർ‍ വിഭാഗത്തിൽ‍ നിന്ന് കർ‍ണാടക അപേക്ഷ ക്ഷണിച്ചിരുന്നു.

article-image

bcxhn

You might also like

Most Viewed