തെന്നിന്ത്യൻ താരം മീനയുടെ ഭർ‍ത്താവ് വിദ്യാസാഗർ‍ അന്തരിച്ചു


തെന്നിന്ത്യൻ താരം മീനയുടെ ഭർ‍ത്താവ് വിദ്യാസാഗർ‍ അന്തരിച്ചു. ബംഗളൂരുവിൽ‍ സോഫ്റ്റ്വെയർ‍ എൻജിനീയർ‍ ആയ വിദ്യാസാഗർ‍ കുറച്ചു വർ‍ഷങ്ങളായി ശ്വാസകോശ രോഗങ്ങൾ‍ക്കു ചികിത്സയിൽ‍ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർ‍മാർ‍ നിർ‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. വെന്‍റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർ‍ത്തിയിരുന്നത്. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed