ബിഗ്‌ ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിഗ് സ്ക്രീനിലേക്ക്


ബിഗ്‌ ബോസ് താരം റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്. പ്രശസ്ത   നിർ‍മ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ    സിനിമയിലേക്കെത്തുന്നത്. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറിൽ‍ നിർ‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14−ാമത്തെ ചലച്ചിത്ര സംരംഭമാണ്

ബിഗ്‌ ബോസ് സീസൺ 4ൽ‍ മത്സരിച്ചു ശ്രദ്ധേയനായ റോബിൻ രാധാകൃഷ്ണൻ   നയകനാകുന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പ്രശസ്ത   നിർ‍മ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ    സിനിമയിലേക്കെത്തുന്നത്. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറിൽ‍ നിർ‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14ആമത്തെ ചലച്ചിത്ര സംരംഭമാണ്. മോഹൻലാൽ ആണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ഡോ. റോബിൻ രാധാകൃഷ്ണൻ അഭിനന്ദങ്ങളും എല്ലാവിധ ആശംസകളും’ മോഹൻലാൽ അറിയിച്ചു. ഡോ. റോബിൻ രാധാകൃഷ്ണനെ അവതരിപ്പിക്കുന്ന എസ്ടികെ ഫ്രെയിംസ് നിർ‍മ്മാണ സംരംഭം എന്നല്ലാതെ ചിത്രം സംബന്ധിച്ച കൂടുതൽ‍ വിവരങ്ങൾ‍ അനൗൺസ്‍മെന്‍റ് പോസ്റ്ററിൽ‍ ഇല്ല.

സന്തോഷ് ടി കുരുവിളയും സിനിമയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ചയായും പുതു തലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ’, എന്നാണ് സന്തോഷ് ടി കുരുവിള ഫേസ്ബുക്കിൽ കുറിച്ചത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed